നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയതായി പരാതി. ബാല ഇല്ലാത്ത സമയം വീട്ടിൽ എത്തി അതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നടൻ പരാതി നൽകി.
ആയുധങ്ങളുമായാണ് സംഘം എത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.ഭാര്യ ഫ്ലാറ്റിൽ തനിച്ചുള്ളപ്പോഴാണ് അക്രമസംഘം എത്തിയതെന്നും പരാതിയിൽ പറയുന്നു.

