ദില്ലി : ഓയിൽ, ഗ്യാസ് നിർമാണത്തിൽ 58 ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപത്തിനൊരുങ്ങി രാജ്യം . 2023ഓടെ ഊർജ്ജ സ്രോതസ്സുകളിൽ ഭാരതം വൻ നിക്ഷേപം നടത്തുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി .
ഊർജ്ജ നിർമ്മാണത്തിലെ ലോകത്തിലെ ഭീമൻമാരായ Chevron Corp, ExxonMobil TotalEnergise എന്നീ മൾട്ടി നാഷണൽ കമ്പനികളിൽ നിക്ഷേപം നടത്തുമെന്നും ഏറ്റവുമധികം എണ്ണ ഉപഭോഗം ചെയ്യുന്ന രാഷ്ട്രമായതിനാൽ ഇറക്കുമതി ചെയ്യുന്നത് പരമാവധി കുറച്ച് ചിലവ് ചുരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭ്യമാകുന്നത് . പെട്രോളും ഡീസലും നിർമ്മിക്കുന്നതിനായി എത്തിക്കുന്ന അസംസ്കൃത എണ്ണയാണിത്. എണ്ണ ഇറക്കുമതി ചുരുക്കാൻ നിർമാണ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനൊപ്പം രാജ്യത്ത് ജൈവ ഊർജ്ജത്തിന്റെ നിർമ്മാണവും ഉപഭോഗവും വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി .

