Tuesday, October 6, 2026

മദ്യലഹരിയിൽ ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

കൊല്ലം: ഇരുചക്രവാഹന യാത്രക്കാരിയോട്​ അപമര്യാദയായി പെരുമാറി ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുത്തു എന്ന പരാതിയില്‍ സബ് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ്​ ചെയ്തു.

കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അജിത്ത് കുമാറിനാണ് പരാതിയിൽ സസ്പെന്‍ഷന്‍ ചെയ്തത്.

ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച്‌ ഇരുചക്രവാഹന യാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിക്കുകയും തുടർന്ന് ലൈസൻസ് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവി സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles

Latest Articles