Sunday, June 2, 2024
spot_img

പോക്‌സോ കേസ് ഇരയായ 11കാരിയെ അടുത്ത ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയതായി പരാതി;മുത്തശ്ശിയുടെ പരാതിയില്‍ മാതാപിതാക്കളും ചെറിയച്ഛനും ബന്ധുക്കളും ഉള്‍പ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട് പോക്‌സോ കേസ് ഇരയായ 11കാരിയെ അടുത്ത ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് സംഭവം. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയില്‍ മാതാപിതാക്കളും ചെറിയച്ഛനും ബന്ധുക്കളും ഉള്‍പ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പീഡനത്തിനിരയായ പതിനൊന്നു വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് മുത്തശ്ശിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയെയും പ്രതിയെ സഹായിച്ച കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് പിടികൂടി.

പീഡനത്തിനിരയായ കുട്ടിക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിച്ചതോടെ മുത്തശ്ശിക്കൊപ്പം വിടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം കേസിലെ പ്രതിയായ ചെറിയച്ഛനും പ്രതിയോടൊപ്പം നില്‍ക്കുന്ന കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും മുത്തശ്ശിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ കൊണ്ടുപോവുകായായിരുന്നു. പിന്നാലെ കുട്ടിയുടെ മുത്തശ്ശി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Latest Articles