തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. മാത്രമല്ല ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ പൊതുഗതാഗതത്തിനും അനുമതിയില്ല. രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമാണ് ഇളവുകള്‍. കോവിഡ് വ്യാപനം കുറയ്ക്കാൻ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ നിയമനടപടി നേരിടേണ്ടി വരും. ടി.പി.ആര്‍ 30 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ ആണ്. ഈ പ്രദേശങ്ങളിലെ പ്രധാന റോഡുകളൊഴിച്ച് മറ്റ് റോഡുകള്‍ അടയ്ക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ ഉണ്ടാകില്ല, ഹോംഡെലിവറി മാത്രമേ അനുവദിക്കൂ. 18 തദ്ദേശ സ്ഥാപനങ്ങളിലെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ 30 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ ഉള്ളത്.20 ശതമാനത്തിന് താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കൂടുതല്‍ ഇളുവുകള്‍ നല്‍കിയിട്ടുണ്ട്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്‍? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…