ustad-hotel-young-kareem-and-hoori--photos
മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയും, ഭാഗങ്ങളിലൂടെ എത്തി പിന്നീട് ആ സിനിമയിൽ ഏറ്റവും വലിയ ചർച്ചയായി മാറുന്ന ചില കഥാപത്രങ്ങളുണ്ട്. അങ്ങനെ രണ്ടുപേരാണ് മാളവിക നായരും, ജഗൻ രെജുവും. മലയാളികളുടെ പ്രിയങ്കരിയായ അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഉസ്താദ് ഹോട്ടൽ’. ചിത്രവും, അതിലെ ഗാനങ്ങളും, ഓരോ സംഭാഷണങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
എന്നാൽ സിനിമയിലെ ഒന്നോ രണ്ടോ സീനിൽ മാത്രം വന്നുപോവുന്ന രണ്ടു മുഖങ്ങളുണ്ട്. നടൻ തിലകൻ അവതരിപ്പിച്ച ഉപ്പൂപ്പ തന്റെ കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്ക് പറഞ്ഞു പോകുമ്പോൾ അതിൽ ഒരു സുന്ദരിയായ മണവാട്ടി പെണ്ണിനെ കാണിക്കുന്നുണ്ട്. ഒപ്പം അവളുടെ വിവാഹത്തിന് ബിരിയാണി വെയ്ക്കാൻ പോയി അവളെ സ്വന്തമാക്കിയ കരീമും.
ഇരുവരും ആ സീനിൽ ഒരു ഡയലോഗ് പോലുമില്ലാതെ അഭിനയിച്ച് മിന്നിമാഞ്ഞുപോയെങ്കിലും ആ മുഖങ്ങളെ മലയാളികൾക്ക് അത്രവേഗം മറക്കാനാവില്ല. അന്ന് മാളവിക നായർ ഹൂറിയായി എത്തിയപ്പോൾ കരീമെന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ജഗൻ രജു ആയിരുന്നു. ഇപ്പോഴിതാ ഇവരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
മാളവിക മലയാളം, തെലുങ്ക്, തമിഴ്, ചിത്രങ്ങളിലും സജീവമാണ്. 2013ൽ ‘ബ്ലാക്ക് ബട്ടർഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക നായികയായത്. തുടർന്ന് മോഹൻലാലിനൊപ്പം കര്‍മ്മയോദ്ധ, പുതിയ തീരങ്ങള്‍, പകിട തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ മാളവിക ചെയിതു. എന്നാൽ ജഗൻ രെജു അഭിനയത്തിൽ അത്ര സജീവമല്ല. സംവിധാനത്തോടാണ് ജഗന് താൽപ്പര്യം.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…