Saturday, May 18, 2024
spot_img

തിരുവനന്തപുരം നഗരം ഇനി പൈതൃകത്തിന്റെ പ്രൗഢിയില്‍

തിരുവനന്തപുരം : അസൗകര്യങ്ങളില്‍ ഉഴലുന്ന ചാലയെ പഴയ പ്രൗഢിയിലേക്ക് കൊണ്ടു വരാന്‍ ചാല പൈതൃകത്തെരുവ് നവീകരണം പൂര്‍ത്തിയാകുന്നതോടെ സാധ്യമാകുമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ മാത്രം ടൂറിസം വകുപ്പ് മുഖേന നടപ്പാക്കി വരുന്നത് 450 കോടി രൂപയുടെ പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് നടപ്പാക്കുന്ന ചാല പൈതൃകത്തെരുവ് നവീകരണത്തിന്റെ ഒന്നാംഘട്ടവികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവിതാംകൂറിന്റെ സാംസ്‌കാരികചരിത്രത്തിന്റെ ഭാഗമാണ് ചാല കമ്പോളം. വ്യാപാരികളുടെ ആശങ്കകളും അഭിപ്രായവും പരിഗണിച്ചാണ് ചാല നവീകരണം മുന്നോട്ടുപോകുന്നത്. 10 കോടി രൂപയുടെ പദ്ധതി പൂര്‍ണമായി യാഥാര്‍ഥ്യമാകുമ്പോള്‍ സംസ്ഥാനത്തിന് തന്നെ അഭിമാനമാകും. കിഴക്കേക്കോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും ആര്യശാല ജംഗ്ഷന് മുഖഛായയില്‍ തന്നെ മാറ്റം വരും. മാലിന്യസംരക്ഷണത്തിന് നഗരസഭ, ശുചിത്വമിഷന്‍, ട്രിഡ എന്നിവയുടെ സഹായത്തോടെ വിപുലമായ പദ്ധതി വരും.ഇതിനുപുറമേ, സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള വികസനങ്ങള്‍ കൂടി വരുമ്പോള്‍ ചാല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. സ്മാര്‍ട്ട് റോഡുകള്‍, ഭൂഗര്‍ഭ കേബിളുകള്‍, പൂന്തോട്ടം, നടപ്പാത തുടങ്ങിയവ ഇതിന്റെ ഭാഗമായി വരും. അട്ടക്കുളങ്ങരയിലെ ട്രിഡയുടെ ഭൂമിയില്‍ വലിയ വെയര്‍ ഹൗസ് സ്ഥാപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ചാലയിലേക്ക് സബ്വേ പണിയാനും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പരിഗണനയിലുണ്ട്.

തലശ്ശേരി, മുസിരിസ്, ആലപ്പുഴ തലശ്ശേരി, മുസിരിസ്, ആലപ്പുഴ തുടങ്ങി വിവിധ പദ്ധതികള്‍ ഉദാഹരണങ്ങളാണ്. ഇതിനകം പ്രഖ്യാപിച്ച തിരുവിതാംകൂര്‍ പൈതൃക സംരക്ഷണ പദ്ധതി ഉടന്‍ ആരംഭിക്കും. 10 കോടി രൂപ ആദ്യഘട്ടത്തിനായി ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കനകക്കുന്ന് പാലസ് നവീകരണത്തിന് 10 കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വേളി ടൂറിസ്റ്റ് വില്ലേജില്‍ മിനിയേച്ചര്‍ റെയില്‍വേ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാനാകും. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജും ഉടന്‍ ഉദ്ഘാടനം ചെയ്യും. കോവളം, ശംഖുമുഖം, വര്‍ക്കല, ആക്കുളം വികസനത്തിനും വിവിധ പദ്ധതികളാണ് നടപ്പായി വരുന്നത്.

കൂടാതെ ശാസ്താംപാറയില്‍ അഡ്വഞ്ചര്‍ ടൂറിസം അക്കാദമി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചാല പൈതൃകത്തെരുവ് നവീകരണത്തിന്റെ ഒന്നാംഘട്ടത്തില്‍ പച്ചക്കറി ചന്തയുടെ നവീകരണമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 233 കടകളാണ് നിര്‍മിച്ചത്. പൈതൃകകേന്ദ്രങ്ങളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

Related Articles

Latest Articles