Thursday, May 16, 2024
spot_img

ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു : ഭക്തരുടെ എണ്ണം 60000 ആയി ഉയർത്തും

കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമായതിനാൽ ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍.

ഇതേതുടർന്ന് ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഭക്തർക്ക് നേരിട്ട് രാവിലെ 7 മണി മുതൽ 12 മണി വരെ നെയ്യഭിഷേകം നടത്താൻ അനുമതി നൽകാൻ തീരുമാനിച്ചു.

അതേസമയം, സന്ദർശനം നടത്തുന്ന പ്രതിദിന ഭക്തരുടെ എണ്ണം 60000 ആയി ഉയർത്താനും ഉത്തരവായിട്ടുണ്ട്. കൂടാതെ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീർത്ഥാടകർക്കായി കാനനപാത വഴിയുള്ള യാത്ര അനുവദിക്കാനും തീരുമാനിച്ചു. ഭക്തർക്ക് ആശ്വാസം നൽകുന്ന തീരുമാനമാണെന്ന് ദേവസ്വം ബോർഡ്‌ പ്രതികരിച്ചു.

Related Articles

Latest Articles