Sunday, December 21, 2025

കോട്ടയത്ത് കോണ്‍ക്രീറ്റ് മിക്‌സിംഗ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; ആളപായമില്ല ; ലോറി മാറ്റാനുളള ശ്രമങ്ങള്‍ നടന്ന് വരികയാണ്

കോട്ടയം : പനച്ചിക്കാടിൽ കോണ്‍ക്രീറ്റ് മിക്‌സിംഗ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം. പനച്ചിക്കാട് ഐമാന്‍ കവല റോഡിലാണ് സംഭവം. അപകടത്തില്‍ തുണ്ടിയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. രാവിലെ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് അപകമുണ്ടായത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ പുറത്തേക്ക് ചാടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ജല ജീവന്‍ മിഷന്റെ ജോലികള്‍ക്കായാണ് കോണ്‍ക്രീറ്റ് മിക്‌സിംഗ് ലോറി എത്തിച്ചത്. ജോലി പുരോഗമിക്കുന്നതിനിടെ യന്ത്രത്തിന്റെ റോഡ് ഇടിഞ്ഞ് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ലോറി മാറ്റാനുളള ശ്രമങ്ങള്‍ നടക്കുകയാണ്.

Related Articles

Latest Articles