Tuesday, April 30, 2024
spot_img

പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ‘മോണ്‍സ്റ്റര്‍” ; ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

മോഹന്‍ലാല്‍ ചിത്രം ‘മോണ്‍സ്റ്റര്‍’ ന്റെ ട്രെയ്‌ലർ പുറത്ത് . വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് ആശീര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.

ത്രില്ലർ ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് . മോഹന്‍ലാല്‍ രണ്ട് ഭാവത്തിൽ ട്രെയ്‌ലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സിദ്ധിഖ്, ലെന, സാധിക വേണുഗോപാല്‍, ഗണേഷ് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട് .

മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മോണ്‍സ്റ്ററിനുണ്ട്. ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 21ന് ദീപാവലി റിലീസായി ചിത്രം പുറത്തിറങ്ങും.

ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.

Related Articles

Latest Articles