Monday, May 20, 2024
spot_img

മഹാരാഷ്ട്രയിൽ കോൺ​ഗ്രസിന് തിരിച്ചടി ! പ്രധാന ലിം​ഗായത്ത് നേതാവും വർക്കിം​ഗ് പ്രസിഡന്റുമായ ബസവരാജ് പാട്ടീൽ പാർട്ടി വിട്ടു ; ബിജെപിയിൽ ചേരുമെന്ന് സൂചന

മുംബൈ : മഹാരാഷ്ട്രയിൽ കോൺ​ഗ്രസിന് വമ്പൻ തിരിച്ചടി. മഹാരാഷ്‌ട്ര കോൺ​ഗ്രസ് വർക്കിം​ഗ് പ്രസിഡന്റ് ബസവരാജ് പാട്ടീൽ പാർട്ടി വിട്ടു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് വൈകിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് രാവിലെ ഫഡ്നാവിസിന്റെ വസതിയിലെത്തി ബസവരാജ് പാട്ടീൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, മഹാരാഷ്ട്ര മുൻ മന്ത്രി കൂടിയാണ് ബസവരാജ് പാട്ടീൽ. ഔസ നിയമസഭാ മണ്ഡലത്തിൽ നിന്നും രണ്ട് തവണ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം, മറാഠ്‌വാട മേഖലയിലെ സുപ്രധാന ലിം​ഗായത്ത് നേതാവ് കൂടിയാണ്. എന്നാൽ, ബസവരാജ് പാട്ടീലിന്റെ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കോൺ​ഗ്രസ് പാർട്ടി അദ്ധ്യക്ഷൻ നാന പാത്തോൾ പ്രതികരിച്ചത്. കൂടാതെ, കഴിഞ്ഞ ഏതാനും നാളുകളായി പാർട്ടി യോ​ഗങ്ങളിൽ ബസവരാജ് പാട്ടീൽ പങ്കെടുക്കാറില്ലെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

Related Articles

Latest Articles