Wednesday, November 25, 2026

മലപ്പുറത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സൂചന

മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി. പിപി റഷീദിനെയാണ് ഒരു സംഘം കാറിൽ വന്ന് തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകുന്നേരം 5.15 ന് മലപ്പുറം ഡിസിസി ഓഫീസ് പരിസരത്ത് നിന്നാണ്‌റഷീദിനെ വാഗണ്‍ ആര്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

കൊണ്ടോട്ടി കേന്ദ്രമായ സ്വർണക്കടത്ത് സംഘമാണ് പിപി റഷീദിനെ തട്ടിക്കൊണ്ടുപോയതന്നാണ് സംശയം. ഭര്‍ത്താവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി റഷീദിന്‍റെ ഭാര്യ മലപ്പുറം പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു.

Related Articles

Latest Articles