Tuesday, December 23, 2025

തലസ്ഥാന മാറ്റം ‘വൻ പണിയായി’ ; സ്വകാര്യ ബില്ലുകളിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്

ദില്ലി : പാർട്ടിയുടെ അനുമതിയില്ലാതെ സ്വകാര്യ ബില്ലുകൾ പാടില്ലെന്നു കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം. കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യബില്‍ അവതരണത്തിനെതിരെ സ്വന്തം പാർട്ടിയിലും മുന്നണിയിലുമടക്കം വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ.

ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണു സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു മാറ്റണമെന്ന ആവശ്യം ഹൈബി ഈഡൻ ഉന്നയിച്ചത്. ഇതോടെ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി.

ഹൈബി ഈഡന്റെ നിർദേശത്തെ സർക്കാർ എതിർത്തു. നിർദേശം അപ്രായോഗികമാണെന്നു നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, ഇക്കാര്യം ഫയലിലും രേഖപ്പെടുത്തി. ഹൈബി പാർലമെന്റിൽ അവതരിപ്പിച്ചതു സ്വകാര്യ ബില്ലാണെന്നും കോൺഗ്രസ് പാർട്ടിയുടെ നിലപാട് അല്ലെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്.

Related Articles

Latest Articles