Tuesday, June 18, 2024
spot_img

കോൺഗ്രസിന് വീണ്ടും തിരിച്ചടി ! മൂന്ന് എം എൽ എമാർ ബിജെപിയിൽ ചേർന്നതിന് പിന്നാലെ അരുണാചൽ പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷ പദവി രാജിവച്ച് നബാം ടുക്കി

ഷിംല : അരുണാചൽ പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷ പദവി രാജിവച്ച് നബാം ടുക്കി. കോൺഗ്രസ് എംഎൽഎമാരും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രികൂടിയായ അദ്ദേഹം അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. കൂടാതെ, നബാം ടുക്കി പാർട്ടി വിടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു പദവി രാജിവയ്ക്കുന്നതായി നബാം ടുക്കി നേതൃത്വത്തെ അറിയിച്ചത്. ഇതിന് പിന്നാലെ എഐസിസിയ്ക്ക് രാജിക്കത്ത് നൽകുകയായിരുന്നു. എംഎൽഎമാർ രാജിവച്ചതിന്റെ ധാർമ്മിക ഉത്തരാവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാജിയെന്നാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. നേതാക്കൾ പാർട്ടിവിട്ടത് തടയാൻ കഴിഞ്ഞില്ലെന്നും, അത് തന്റെ പോരായ്മയാണെന്നും ചൂണ്ടിക്കാട്ടിയാണ് നബാം ടുക്കി രാജി വയ്ക്കുന്നത് എന്നും അരുണാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഗ്യാമർ താന അറിയിച്ചു. അതേസമയം, മൂന്ന് എംഎൽഎമാരാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്നത്.

Related Articles

Latest Articles