Monday, April 29, 2024
spot_img

പ്രധാനമന്ത്രിയെ കാണുന്നത് മൂന്നാം തവണ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുന്നുവെന്ന് ഉറപ്പായി

മധ്യപ്രദേശ് : മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ കഴിഞ്ഞ ദിവസങ്ങളിലും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ചര്‍ച്ച നടത്തിയതായി സൂചന. ഇന്ന് നടന്ന കൂടിക്കാഴ്ച കൂടാതെ ഇതിനു മുന്‍പ് കഴിഞ്ഞ വെള്ളിയാഴ്ചയും,ശനിയാഴ്ചയും രാത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയെ കണ്ടിരുന്നു. സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരും എന്നു ഉറപ്പായി. അതേ സമയം, മധ്യപ്രദേശില്‍ അതി ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

മധ്യപ്രദേശില്‍ നിര്‍ണായകനീക്കമാണ് നടക്കുന്നത്.ബിജെപി നേതാവ് നരോത്തം മിശ്ര ഇന്നു രാവിലെ സിന്ധ്യയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി.

Related Articles

Latest Articles