Kisan Diwas 2021
ഇന്ന് ദേശീയ കർഷക ദിനം (Kisan Diwas 2021). രാജ്യത്ത് എല്ലാ വര്‍ഷവും ഡിസംബര്‍ 23 കാര്‍ഷിക ദിനമായി ആചരിക്കുകയാണ്. ദേശീയ കാര്‍ഷിക ദിവസത്തെ കിസാന്‍ ദിവസ് എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ചൗധരി ചരണ്‍ സിംഗിന്റെ ജന്മദിനമാണ് (Charan Singh Birth Anniversary)കിസാന്‍ ദിനമായി ആഘോഷിക്കുന്നത്.
ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം, ആദ്യകാലം മുതൽ തന്നെ കർഷക ഉന്നമനത്തിനായി പ്രവർത്തിച്ചു. അഭിഭാഷകനായി പൊതു ജീവിതം ആരംഭിച്ച ചരൺ സിങ് കർഷക നേതാവ് എന്ന നിലയിലാണ് രാജ്യമെങ്ങും അറിയപ്പെട്ടത്. ഉത്തർപ്രദേശിൽ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം, ഭൂ അവകാശ നിയമം എന്നിവ കർഷകരെ ഏറെ സഹായിച്ചു. യുപിയിൽ രണ്ടുതവണ മുഖ്യമന്ത്രിയായ ചരൺസിങ് അടിയന്തരാവസ്‌ഥക്കാലത്ത് ജയിലിലുമായി.
ജനതാ പാർട്ടിയുടെ രൂപീകരണത്തിൽ മുഖ്യപങ്കു വഹിച്ച അദ്ദേഹം, 1977ൽ മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയും തുടർന്ന് ഉപപ്രധാനമന്ത്രിയുമായി. മൊറാർജി സ്‌ഥാനമൊഴിഞ്ഞപ്പോൾ 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയുള്ള 170 ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ജന്മിത്ത നിരോധനം, ഇന്ത്യ- ദാരിദ്ര്യവും പരിഹാരങ്ങളും, കോഓപ്പറേറ്റീവ് ഫാമിങ് എക്‌സ്‌റെയ്‌സ് എന്നിവ പ്രധാന രചനകളാണ്. 1987 മേയ് 29നാണ് അന്തരിച്ചത്. കിസാൻഘട്ടാണ് സമാധിസ്‌ഥലം.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…