Sunday, September 27, 2026

ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യല്‍: ജമ്മു കശ്മീർ ഗവർണ്ണർ സുരക്ഷ അവലോകനം ചെയ്തു

ജമ്മുകാശ്മീർ: ഗവർണ്ണർ സത്യപാൽ മാലിക് ജമ്മുകശ്മീർ സുരക്ഷ സാഹചര്യങ്ങൾ അവലോകനം ചെയ്തു. കരസേനയുടെ ചീഫ് കമ്മാൻഡ് ലഫ്റ്റനന്‍റ് ജനറൽ രൺബീർ സിങ്ങ് ജമ്മു കാശ്മീർ ഗവർണ്ണർ സത്യപാൽ മാലിക്കിനെ സന്ദർശിച്ചു. സുരക്ഷ സാഹചര്യങ്ങളെ കുറിച്ച് ഗവര്‍ണറെ അറിയിച്ചു. രാജ് ഭവനിലായിരുന്നു കൂടിക്കാഴ്ച.

കേന്ദ്ര സർക്കാർ 370ആം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് നടപ്പാക്കുന്ന സുരക്ഷ സംവിധാനങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിളാണ് കേന്ദ്രസർക്കാർ റദ്ദാക്കിയത്. കർശന സുരക്ഷയാണ് ഇതേ തുടർന്ന് ജമ്മു കാശ്മീരിൽ നടപ്പാക്കുന്നത്.

Related Articles

Latest Articles