Sunday, December 28, 2025

ഒഴുക്ക് തുടരുന്നു;കോൺഗ്രസ് എംഎൽഎ ,ബി ജെ പിയിൽ ചേർന്നു

ഭോപ്പാല്‍: ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. ദമോഹ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രാഹുല്‍ സിംഗാണ് ഞായറാഴ്ച രാജിക്കത്ത് ഇടക്കാല സ്പീക്കര്‍ക്ക് കൈമാറിയത്. പിന്നീട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തില്‍ ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു.

ദമോഹ് എംഎല്‍എ തന്റെ സ്ഥാനം ഒഴിവായെന്ന് അറിയിച്ച് നല്‍കിയ രാജിക്കത്ത് സ്വീകരിച്ചെന്ന് സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ്മ ട്വീറ്റ് ചെയ്തു. കഴിഞ്ഞ 14 മാസമായി കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടും മണ്ഡലത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും മണ്ഡലത്തെ ഉന്നതിയിലെത്തിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും രാഹുല്‍ സിംഗ് പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രതീക്ഷ നഷ്ടപ്പെട്ടാണ് സ്ഥാനം രാജിവെച്ച് രാഹുല്‍ സിംഗ് ബിജെപിയിലെത്തിയതെന്ന് ശിവരാജ് സിംഗ് ചൗഹാനും പറഞ്ഞു.

Related Articles

Latest Articles