Congress MP Shashi Tharoor liked John Brittas MP's tweet regarding Congress' defeat in Gujarat
തിരുവനന്തപുരം : ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റ് ലൈക് ചെയ്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.തെരഞ്ഞെടുപ്പിൽ വലിയ പരാജയമാണ് കോൺഗ്രസ് നേരിട്ടത്.ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയുടെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖം ഷെയര്‍ ചെയ്തുള്ളതാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്നതാണ് ട്വീറ്റ്.നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി തന്നെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് ജിഗ്‌നേഷ് മേവാനി അഭിമുഖത്തില്‍ തുറന്നുപറയുന്നു. കൂടുതല്‍ ക്രെഡിബിലിറ്റിയുള്ള തന്നെ കോണ്‍ഗ്രസ് നന്നായി ഉപയോഗിക്കണമായിരുന്നു എന്ന് ജിഗ്‌നേഷ് മേവാനി അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത്തരത്തില്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു സംസാരിക്കുമെന്ന് അറിയാന്‍ കൗതുകം ഉണ്ടെന്നും ശശി തരൂരിനെ പോലുള്ളവരെ പ്രചാരണരംഗത്ത് പോലും പരിഗണിക്കാതിരുന്ന കാര്യവും ജോണ്‍ ബ്രിട്ടാസ് ട്വീറ്റില്‍ പറയുന്നുണ്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ റൂട്ടില്‍ നിന്ന് ഗുജറാത്തിനെ ഒഴിവാക്കിയ കാര്യവും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ട്വിറ്റാണ് ശശി തരൂര്‍ ലൈക്ക് ചെയ്തിരിക്കുന്നത്. അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് ഉണ്ടായിരുന്ന കോണ്‍ഗ്രസ് 17 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…