Wednesday, May 15, 2024
spot_img

‘ഗുജറാത്തിലെ കോണ്‍ഗ്രസിന്റേത് ഭൂലോക പരാജയം’ ;കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റ് ലൈക്ക് ചെയ്ത് ശശി തരൂര്‍

തിരുവനന്തപുരം : ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റ് ലൈക് ചെയ്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.തെരഞ്ഞെടുപ്പിൽ വലിയ പരാജയമാണ് കോൺഗ്രസ് നേരിട്ടത്.ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയുടെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖം ഷെയര്‍ ചെയ്തുള്ളതാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്നതാണ് ട്വീറ്റ്.നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി തന്നെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് ജിഗ്‌നേഷ് മേവാനി അഭിമുഖത്തില്‍ തുറന്നുപറയുന്നു. കൂടുതല്‍ ക്രെഡിബിലിറ്റിയുള്ള തന്നെ കോണ്‍ഗ്രസ് നന്നായി ഉപയോഗിക്കണമായിരുന്നു എന്ന് ജിഗ്‌നേഷ് മേവാനി അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരത്തില്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു സംസാരിക്കുമെന്ന് അറിയാന്‍ കൗതുകം ഉണ്ടെന്നും ശശി തരൂരിനെ പോലുള്ളവരെ പ്രചാരണരംഗത്ത് പോലും പരിഗണിക്കാതിരുന്ന കാര്യവും ജോണ്‍ ബ്രിട്ടാസ് ട്വീറ്റില്‍ പറയുന്നുണ്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ റൂട്ടില്‍ നിന്ന് ഗുജറാത്തിനെ ഒഴിവാക്കിയ കാര്യവും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ട്വിറ്റാണ് ശശി തരൂര്‍ ലൈക്ക് ചെയ്തിരിക്കുന്നത്. അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് ഉണ്ടായിരുന്ന കോണ്‍ഗ്രസ് 17 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു

Related Articles

Latest Articles