Tuesday, December 23, 2025

മന്‍മോഹനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം

ജയ്പൂർ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് കോണ്‍ഗ്രസ്. അസമില്‍നിന്ന് കഴിഞ്ഞ തവണ രാജ്യസഭയിലേക്കെത്തിയ മന്‍മോഹന്‍ സിങ്ങിന്‍റെ കാലാവധി ജൂണ്‍മാസത്തില്‍ അവസാനിച്ചിരുന്നു.

അസമില്‍നിന്ന് അഞ്ചുവട്ടം രാജ്യസഭയിലെത്തിയ മന്‍മോഹന്‍റെ കാലാവധി ജൂണ്‍ പതിന്നാലിനാണ് അവസാനിച്ചത്. ബിജെപി നേതാവായ മദന്‍ ലാല്‍ സെയ്നിയുടെ മരണത്തെ തുടര്‍ന്നാണ് രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നിരിക്കുന്നത്.

ഓഗസ്ത് ഏഴിന് വിജ്ഞാപനം പുറത്തുവരും. ഓഗസ്ത് 14നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്ത് 26നാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് നടക്കുക

Related Articles

Latest Articles