Tuesday, May 21, 2024
spot_img

മണിപ്പൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് ബിജെപിയിലേക്ക്

ദില്ലി: മണിപ്പൂര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജം ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് ആണ് അംഗത്വം നല്‍കി സ്വീകരിച്ചത്. ദില്ലിയിലെ ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ എംപി അനില്‍ ബാലുനി, സംബീത് പത്ര എന്നിവരും പങ്കെടുത്തിരുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വലിയ വിജയം നേടിക്കൊടുക്കുമെന്നും പാര്‍ട്ടി പ്രവേശനത്തിന് ശേഷം ഗോവിന്ദാസ് പറഞ്ഞു.

അതേസമയം എംഎല്‍എ സ്ഥാനം അടക്കം രാജിവെച്ചാണ് ഗോവിന്ദാസ് ബിജെപിയില്‍ ചേര്‍ന്നത്.കഴിഞ്ഞ മാസമാണ് മണിപ്പൂര്‍ എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും ഗോവിന്ദാസ് രാജിവെച്ചത്. അന്ന് അദ്ദേഹം അറിയിച്ചത് വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി അംഗത്വം രാജിവെയ്‌ക്കുന്നുവെന്നാണ് . മണിപ്പൂര്‍ ഇടക്കാല അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ലോകേന്‍ സിങിനെ അടുത്തിടെ നിയമിച്ചിരുന്നു. എന്തായാലും ഈ ഒരു മാറ്റത്തോടെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടിരിക്കുയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles