Thursday, December 25, 2025

കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു: മണിപ്പൂരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നു; രാഹുല്‍ ഗാന്ധി ഇപ്പോഴും വിദേശത്ത് ഉല്ലാസത്തിൽ

മണിപ്പൂരിൽലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷന്‍ ചല്‍ട്ടോണ്‍ലിന്‍ അമോയാണ് ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആണ് കോണ്‍ഗ്രസില്‍ നേതൃതര്‍ക്കം രൂക്ഷമാകുന്നത്. പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുമ്പോഴും കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്ത് ആണ്.

എന്നാൽ ഇതില്‍ കോണ്‍ഗ്രസില്‍ നേതൃതര്‍ക്കം തുടരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നത്.

Related Articles

Latest Articles