gradual-opening-of-schools-in-karnataka
ബംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറന്ന് ക്ലാസുകൾ ആരംഭിക്കാനുള്ള നീക്കവുമായി സർക്കാർ. കോവിഡ് വ്യാപനം കുറഞ്ഞതിനാല് സ്കൂളുകള് തുറക്കാമെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര് നിര്ദേശിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
ആഗസ്റ്റ് മുതല് ഘട്ടം ഘട്ടമായി വിദ്യാര്ഥികളെ സ്കൂളുകളില് നേരിട്ടെത്തിച്ചുള്ള ക്ലാസുകള് ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് കമീഷണറുടെ നേതൃത്വത്തില് രൂപവത്കരിച്ച പ്രത്യേക സമിതിയുടെ റിപ്പോര്ട്ട് ലഭിക്കുന്നതിനനുസരിച്ചായിരിക്കും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. മൂന്നുദിവസത്തിനുള്ളില് സമിതി റിപ്പോര്ട്ട് സമര്പ്പിക്കും.
അതേസമയം നേരിട്ട് ക്ലാസുകളിലെത്താതെ ഓണ്ലൈന് ക്ലാസുകളില് തുടരാന് താല്പര്യമുള്ളവര്ക്ക് അതിനുള്ള അവസരം നല്കിയേക്കും. ആദ്യഘട്ടത്തില് എട്ടാം ക്ലാസ് മുതല് മുകളിലേക്കുള്ള വിദ്യാര്ഥികള്ക്ക് ക്ലാസുകള് തുടങ്ങണമെന്നതുള്പ്പെടെയുള്ള നിര്ദേശങ്ങളാണ് റിപ്പോര്ട്ടിലുള്ളതെന്നാണ് വിവരം. ഏത് സമയത്തും സര്ക്കാര് നിര്ദേശിക്കുന്നതിനനുസരിച്ച് സ്കൂളുകള് തുറക്കാന് സജ്ജമാണെന്ന് സ്വകാര്യസ്കൂള് മാനേജ്മെന്റുകളും അറിയിച്ചു. കൂടാതെ ആദ്യഘട്ടത്തില് മുതിര്ന്ന വിദ്യാര്ഥികള്ക്ക് ക്ലാസുകള് തുടങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര് നിര്ദേശിച്ചിച്ചിട്ടുള്ളത്. മാത്രമല്ല കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകള് തുറക്കുന്നതിനു മുമ്പായി അധ്യാപകര്ക്കും ജീവനക്കാര്ക്കും വാക്സിന് നല്കുന്നത് പൂര്ത്തിയാക്കാനും ആരോഗ്യവകുപ്പ് നിര്ദേശം നല്കിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…