Tuesday, December 23, 2025

‘പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന’; പോപ്പുലർ ഫ്രണ്ടിനെതിരെ തെളിവുകളുമായി ഇഡി, ഗുരുതര പരാമർശം റിമാൻഡ് റിപ്പോർട്ടിൽ

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ തെളിവുകളുമായി ഇഡി. ഈ വർഷം ജൂലൈയിൽ ബീഹാറിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നാണ് ഇ ഡി ആരോപിക്കുന്നത്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയുകയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹർത്താലിൽ വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.

ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത് കോട്ടയം ജില്ലയിലാണ്. അവിടെ 87 പേരാണ് അറസ്റ്റിലായത്. വയനാട്ടില്‍ 22 പേരും മലപ്പുറത്ത് 19 പേരും അറസ്റ്റിലായി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കരുതല്‍ തടങ്കലിലായത്. 118 ആണ് എണ്ണം.

Related Articles

Latest Articles