Sunday, May 19, 2024
spot_img

മുംബൈയിൽ പകർച്ചപ്പനി ; പന്നിപ്പനി, മലേറിയ , ഡെങ്കു കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത നിർദേശിച്ച് ബിഎംസി

മുംബൈ: നഗരം പകർച്ചവ്യാധി പിടിയിൽ. കഴിഞ്ഞ 15 ദിവസത്തിനിടെ മുംബൈയിൽ 138 പേർക്ക് പന്നിപ്പനിയും 412 പേർക്ക് മലേറിയയും 73 പേർക്ക് ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 1-നും 14-നുമിടയിലാണ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധവന് ഉണ്ടായതെന്ന് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പന്നിപ്പനി, ഡെങ്കിപ്പനി, മലേറിയ കേസുകൾ വർദ്ധിച്ചെങ്കിലും എലിപ്പനി, ഗ്യസ്‌ട്രോഎന്റെറ്റിസ്, ഹെപ്പറൈറ്റിസ് കേസുകളിൽ കുറവുണ്ടെന്നും ബിഎംസി വ്യക്തമാക്കി.
15 ദിവസത്തിനിടയിൽ 29 എലിപ്പനി കേസുകളും 237 ഗ്യാസ്‌ട്രോ കേസുകളും 26 ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തു.

ബിഎംസിയുടെ കണക്കുകൾ പ്രകാരം പന്നിപ്പനി ബാധിതരുടെ എണ്ണത്തിലാണ് ക്രമാതീതമായ വർദ്ധവ്.പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയവയാണ് പന്നിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ.

Related Articles

Latest Articles