Wednesday, January 7, 2026

സംസ്ഥാന സ്കൂൾ കലോത്സവം : കലോത്സവ വേദിയിൽ തെന്നിവീണ് മത്സരാര്‍ത്ഥിക്ക് പരിക്ക്, കോൽക്കളി മത്സരം താത്ക്കാലികമായി നിർത്തിവെച്ചു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിവസം തന്നെ കലോത്സവ വേദിയിൽ പ്രതിഷേധം. മത്സരാര്‍ത്ഥി കോല്‍ക്കളി വേദിയിലെ കാർപെറ്റിൽ തെന്നിവീണു. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. താത്ക്കാലികമായി മത്സരം നിർത്തിവെച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ്ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. കാർപെറ്റ് മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപെട്ടു.

മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ചെറിയ പ്രശ്നങ്ങള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുനെങ്കിലും കൃത്യമായി പരിഹാരം കണ്ടില്ലെന്നാണ് പറയുന്നത്.

Related Articles

Latest Articles