Tuesday, May 21, 2024
spot_img

വികസന നായകന് ഭരണ തുടർച്ച ; ബിജെപിക്ക് ഹാട്രിക് വിജയം ഉണ്ടാകുമെന്ന് സർവേ !

അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ, അധികാര തുടർച്ച നേടുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. BJP 319 മുതൽ 339 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡി മുന്നണി 163 സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചനം. കൂടാതെ, കോൺ​ഗ്രസ് ഒറ്റയ്‌ക്ക് 52 മുതൽ 72 വരെ സീറ്റുകൾ സ്വന്തമാക്കി വലിയ തിരച്ചടി ഏറ്റു വാങ്ങുമെന്നും സർവേയിൽ പറയുന്നു. സംസ്ഥാനങ്ങൾ തിരിച്ചാണ് സർവേ നടത്തിയിരിക്കുന്നത്. ഒരോ സംസ്ഥാനത്തെയും സീറ്റുനില വിലയിരുത്തിയാണ് സർവേ നടത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിൽ YSR കോൺ​ഗ്രസിനാണ് സർവേ മുൻതൂക്കം നൽകുന്നത്. YSR കോൺ​ഗ്രസ് 24 മുതൽ 25 സീറ്റുകൾ വരെ നേടുമെന്നാണ്‌ സർവേ പ്രവചനം. എന്നാൽ, കർണാടകയിൽ BJP തരം​ഗമാണ് സർവേ പ്രവചിക്കുന്നത്. 20 മുതൽ 22 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനം കൂടിയായിട്ടും 6 മുതൽ 8 സീറ്റുകൾ മാത്രമാണ് കോൺ​ഗ്രസിന് കർണാടകയിൽ നേടാൻ സാധിക്കു എന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ, കേരളത്തിലും തമിഴ്നാട്ടിലും ബിജെപി സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. അതോടൊപ്പം കേരളത്തിൽ ഇൻഡി മുന്നണി 18 മുതൽ 20 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. തെലങ്കാനയിൽ NDA 3 മുതൽ 5 വരെയും BRS 3 മുതൽ 5 വരെയും ഇൻഡി 8 മുതൽ 10 വരെയും സീറ്റുകളും നേടുമെന്ന് സർവ്വേ പറയുന്നു.

സർവേ പ്രകാരം, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്​ഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ NDA മിന്നും പ്രകടനം കാഴ്ചവെക്കും. മഹാരാഷ്‌ട്രയിൽ NDA 27 മുതൽ 31 സീറ്റുകളും, മദ്ധ്യപ്രദേശിൽ 27 മുതൽ 29 സീറ്റുകൾ നേടുമെന്നാണ് സർവേ പറയുന്നത്. അതേസമയം ഇൻഡി മുന്നണിയ്‌ക്ക് വലിയ തകർച്ചയാകും നേരിടേണ്ടി വരുക. മഹാരാഷ്‌ട്രയിൽ 16 മുതൽ 20 സീറ്റുകൾ നേടുമെന്നും ഛത്തീസ്​ഗഡിൽ 10 മുതൽ 11 സിറ്റുകൾ നേടുമ്പോൾ ഇൻഡി സഖ്യം 1 സീറ്റിലേക്ക് ചുരുങ്ങുമെന്നും റിപ്പോർട്ടുണ്ട്. രാജസ്ഥാനിൽ NDA 24 മുതൽ 25 സീറ്റുകൾ നേടുമെന്നും ഉത്തർപ്രദേശിൽ NDA 70 മുതൽ 74 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. അതേസമയം, ഇൻഡി സഖ്യം രാജസ്ഥാനിൽ 0 മുതൽ 1 എന്ന നിലയിലും ഉത്തർപ്രദേശിൽ 4 മുതൽ 8 എന്ന നിലയിലേക്ക് ഒതുങ്ങുമെന്നുമാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ, ​ഗോവ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലും NDAയുടെ തേരോട്ടം തുടരുമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ കോൺ​ഗ്രസും ഇൻഡി സഖ്യവും വലിയ തിരച്ചടി നേരിടുമെന്നും സർവേയിൽ പറയുന്നു. അതേസമയം, അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബിജെപി മിന്നും വിജയം സ്വന്തമാക്കിയിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles