Wednesday, September 30, 2026

സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ട്രെയിനുകൾ റദ്ദാക്കി,കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെ എസ് ആർ ടി സി

തിരുവനന്തപുരം : സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിയത്.ഇന്ന് ഉച്ചക്ക് 14.50 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്‌ദി പൂർണമായും റദാക്കി.

വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊർണൂർ മെമു, രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.ഇന്ന് 2.50 നുള്ള കണ്ണൂർ -എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് രാത്രി 8.43നു പുറപ്പെടും. ഇന്ന് 10.10ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും. നാളത്തെ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി സർവീസ് പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

Related Articles

Latest Articles