Sunday, May 12, 2024
spot_img

‘വിവാദങ്ങള്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; തനിക്കെതിരേ മാദ്ധ്യമങ്ങളുടെ ഗൂഢാലോചന’;ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന. അതില്‍ മാദ്ധ്യമങ്ങൾക്ക് പങ്കുണ്ട്. പ്രകാശ് ജാവദേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തിൽ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ല. താൻ വഴി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെയാണ് എന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

ജാവദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച്‌ 5 നാണ് വന്നത്. കൊച്ചു മകന്‍റെ പിറന്നാൾ ദിനത്തിലാണ് വന്നത്. ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്. വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്‍റെ ശീലം അല്ല എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ഇ പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൽ അതൃപ്തി അറിയിച്ച് സിപിഐ. മുതിർന്ന നേതാക്കൾ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൂട്ടുകെട്ടുകളിൽ ജാ​ഗ്രത പുലർത്തണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. സമാനമായ പ്രതികരണം തന്നെയാണ് മുന ധനമന്ത്രിയും ലോക്സഭാ സ്ഥാനാർത്ഥിയുമായ ടി എം തോമസ് ഐസക്കും പ്രകടിപ്പിച്ചത്.

Related Articles

Latest Articles