Kerala

എഫ്ബി കമന്റിനെ ചൊല്ലി തർക്കം ! വാണിയംകുളത്ത് ക്രൂരമര്‍ദനമേറ്റ മുൻ ഡിവൈഎഫ്ഐ നേതാവ് വെന്റിലേറ്ററിൽ!! ആക്രമിച്ചത് ബ്ലോക്ക് ഭാരവാഹികള്‍

വാണിയംകുളം : എഫ്ബി കമന്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ ഡിവൈഎഫ്‌ഐ മേഖല മുന്‍ ജോയിന്റ് സെക്രട്ടറി വെന്റിലേറ്ററിൽ. വാണിയംകുളം പനയൂര്‍ തോട്ടപ്പളളിയാലില്‍ വിനേഷി(38)നാണ് മര്‍ദനമേറ്റത്. ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ക്രൂരമര്‍ദനമെന്നാണ് പോലീസ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

വാണിയംകുളത്തും പിന്നീട് പനയൂരില്‍വെച്ചുമാണ് വിനേഷിന് ക്രൂരമര്‍ദനമേറ്റത്.മർദിച്ച ശേഷം വിനേഷിനെ പനയൂരിലെ വീട്ടില്‍ കൊണ്ടുവന്ന് വിടുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടന്ന വിനേഷിനെ അച്ഛന്‍ കൊച്ചൂട്ടനാണ് ആംബുലന്‍സില്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്.

വിനേഷിനെ സംഘടനാ നടപടികളുടെ ഭാഗമായി നാലുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. വാണിയംകുളം കുനത്തറ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്‌ഐയിലെ ചുമതലകളിലും നിലവില്‍ വിനേഷില്ല. സംഭവത്തില്‍ ഷൊര്‍ണൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

B4 Admin

Recent Posts

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

22 minutes ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

3 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

10 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

21 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

1 day ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

1 day ago