Saturday, January 3, 2026

കോപ്പ അമേരിക്ക: പെറുവിനെ വീഴ്ത്തി ബ്രസീൽ തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ

റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയിൽ പെറുവിനെ സെമിയില്‍ എതിരില്ലാത്ത ഒരു ​ഗോളിന് തോല്‍പ്പിച്ച്‌ നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ ഫൈനലില്‍. പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ പെറുവിനെ വീഴ്ത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീൽ കോപ്പ ഫൈനലിൽ കയറുന്നത്. ചിലിക്കെതിരായ ക്വാര്‍ട്ടറിലും ബ്രസീലിന്റെ ഏക ഗോള്‍ നേടിയ ലുക്കാസ് പക്വേറ്റയാണ് ഇത്തവണയും മത്സരത്തില്‍ പിറന്ന ഏക ഗോള്‍ നേടിയത്. 35-ാം മിനിറ്റിലായിരുന്നു ഗോൾ.

മത്സരത്തിലുടനീളം ബ്രസീലിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പെറുവിനായി. ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിക്കളിച്ച പെറു രണ്ടാം പകുതിയിൽ കളിയുടെ ഗിയർ മാറ്റിയതോടെ മത്സരം കൂടുതൽ ആവേശത്തിലായി. കൊളംബിയയുമായുളള സെമി ഫൈനലില്‍ വിജയിച്ചാല്‍ മാറക്കാനയില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയാകും ബ്രസീലിനെ നേരിടുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles