Saturday, January 3, 2026

നെടുമ്പാശ്ശേരിയിൽ വീണ്ടും മയക്കു മരുന്ന് വേട്ട; 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയക്കാരനില്‍ നിന്ന് നാലരക്കിലോ ഹെറോയിന്‍ ഡിആര്‍ഐ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 25 കോടി രൂപ വിലമതിക്കുന്നതാണിത്. ടാന്‍സാനിയയില്‍ നിന്ന് ദുബായിലെത്തിയ ശേഷം അവിടെ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് അഷ്റഫ് സാഫി കൊച്ചിയിലെത്തിയത്.

ബാഗില്‍ പ്രത്ര്യേകം അറയുണ്ടാക്കി അതില്‍ നാല് പാക്കറ്റുകളിലായാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന് വ്യക്തമല്ല. രാജ്യാന്തര ലഹരിമാഫിയയുടെ കൊച്ചി ബന്ധങ്ങളും അന്വേഷിക്കുമെന്ന് ഡിആര്‍ഐ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles