Thursday, May 2, 2024
spot_img

ശ്രീരംഗനാഥ ക്ഷേത്രഭൂമി തട്ടിയെടുത്ത് മിഷനറി റാക്കറ്റ്; നഷ്ടമായത് 300 ഏക്കർ ഭൂമി എന്ന് റിപ്പോർട്ട്

തമിഴ്നാട്: 330 ഏക്കർ ഭൂമി സ്വന്തമായുണ്ടായിരുന്ന ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് ഇപ്പോൾ ഉള്ളത് വെറും 24 ഏക്കർ മാത്രം. ക്ഷേത്രത്തിന്റെ 306 ഏക്കർ ഭൂമി കയ്യേറ്റം ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് . തമിഴ്നാട് എച്ച്.ആർ.സി.ഇ മന്ത്രിയായ ശേഖർ ബാബു ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. അദ്ദേഹം സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നതിന്റെ ഭാഗമായി ശ്രീരംഗനാഥസ്വാമിക്ഷേത്രം സന്ദർശിച്ചിരുന്നു. അപ്പോഴാണ് 1886 മുതൽ ക്ഷേത്രത്തിന് 330 ഏക്കർ ഭൂമി ഉണ്ടായിരുന്നതായി അദ്ദേഹം കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ അതിൽ വെറും 24 ഏക്കർ ഭാഗം മാത്രമാണ് ക്ഷേത്രത്തിന് സ്വന്തമായിട്ടുള്ളത്.

ക്ഷേത്ര സ്വത്തുക്കളിൽ പലതും ഹിന്ദുക്കൾ അല്ലാത്തവരും ചില സന്ദർഭങ്ങളിൽ മിഷനറിമാർ പോലും കയ്യേറ്റം ചെയ്യുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സാൽവേഷൻ ആർമിയുടെ ഡിവിഷണൽ ഹെഡ്ക്വാർട്ടേഴ്സും, ഒരു പള്ളിയും പ്രവർത്തിക്കുന്നത് ഈ ക്ഷേത്രത്തിന് സമീപത്താണ്. വർഷങ്ങളായി ഇവിടെ ഒരു രൂപപോലും വാടക പോലും നൽകാതെ പ്രവർത്തിക്കുകയാണ് ഇവർ. 2018 ൽ മാത്രം സാൽവേഷൻ ആർമിയ്ക്ക് 81 കോടി രൂപയാണ് വിദേശത്തുനിന്നും ഫണ്ടായി ലഭിച്ചത്. മതപരമായ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാവുന്ന ഈ ക്ഷേത്ര ഭൂമി എന്തിനാണ് ഇത്രയും ഫണ്ടുകളുള്ള സംഘടനയ്ക്ക് സൗജന്യമായി നൽകിയത് എന്ന് പലയിടത്തുനിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ ഇതോടൊപ്പം ഉണ്ടായിരുന്ന മറ്റ് സ്ഥലങ്ങൾ പിന്നീട് കടകളും വീടുകളും ആയി കയ്യേറ്റം ചെയ്യപ്പെടുകയായിരുന്നു എന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ഇത്തരത്തിൽ കയ്യേറ്റത്തിലൂടെ നഷ്ടപ്പെട്ട സ്വത്തുവകകൾ നിയമപരമായ മാർഗ്ഗത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. എന്നാൽ ഇപ്പോൾ ക്ഷേത്ര ഭൂമി കയ്യേറിയിരിക്കുന്നവർക്ക് പട്ടയം നൽകാമെന്നും, അവരുടെ താമസം നിയമവിധേയമാക്കുമെന്നും ഡിഎംകെയും, എഐഡിഎംകെയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles