കൊറോണ വൈറസ് കൂടുതൽ മേഖലകളിലേക്കു പടരുകയും രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ സ്കൂളുകളും മാളുകളും തിയേറ്ററുകളും അടച്ചിട്ട് പ്രതിരോധം കൂടുതൽ ശക്തമാക്കാനുള്ള നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവയുൾപ്പെടെ ആളുകൾ ഒരുമിച്ചുകൂടുന്ന മുഴുവൻ കേന്ദ്രങ്ങളുടെയും പ്രവർത്തനം നിറുത്തിവയ്‌ക്കാനും ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങൾ അനുമതി നൽകാനും നിർദ്ദേശിച്ചതോടെ വരും ദിവസങ്ങളിൽ രാജ്യം അക്ഷരാർത്ഥത്തിൽ നിശ്ചലമാകുമെന്നതാണ് സാഹചര്യം.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ടർക്കി, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നാളെ മുതൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ കയറ്റരുതെന്ന് കേന്ദ്ര മന്ത്രിസഭയുടെ ഉന്നതതല സിമിതി യോഗത്തിനു ശേഷം ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും, വീടിനു പുറത്തിറങ്ങുന്നവർ മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
കേരളം, മഹാരാഷ്‌ട്ര, ലഡാക്ക്, ഒഡിഷ എന്നിവിടങ്ങളിൽ പുതിയ കേസുകൾ സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ സംഖ്യ 123 ആയി ഉയർന്നു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…