Saturday, April 20, 2024
spot_img

ജലദോഷത്തിനും ചുമയ്ക്കും വീട്ടിൽ തന്നെയുണ്ട് മരുന്ന്; മഞ്ഞള്‍പ്പാല്‍ കുടിയ്ക്കൂ

ചുമയും ജലദോഷവും എന്നും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയാം…

നിറം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ മൃദുലത വര്‍ധിപ്പിക്കാനും ഉത്തമമായ ഒന്നാണ് മഞ്ഞൾപ്പാല്‍. കരളിനെ ശുദ്ധീകരിക്കാനും ഇതു മികച്ച മരുന്നാണ്. ദഹനപ്രക്രിയ മികച്ചതാക്കുന്നു. മുഖക്കുരു മൂലമുള്ള പാടുകളെ ഇല്ലാതാക്കാന്‍ മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും.

ചര്‍മ്മത്തിലെ ചൊറിച്ചില്‍ മൂലമുണ്ടാകുന്ന അലര്‍ജിക്കും, ശരീരത്തിലെ നിറവ്യത്യാസങ്ങള്‍ മാറാനും മഞ്ഞള്‍പ്പാല്‍ ഉപയോഗിച്ചാല്‍ മതി. രക്തം ശുദ്ധീകരിക്കാനും, മഞ്ഞപ്പാല്‍ ദിവസവും കഴിക്കുന്നത് പൊണ്ണത്തടിയും കുടവയറും കുറയാനും സഹായിക്കും.

ക്യാന്‍സര്‍ ബാധയെ ചെറുക്കാന്‍ ഇതു കുടിക്കുന്നതിലൂടെ സാധിക്കും. ജലദോഷത്തിനും ചുമയ്ക്കും ഉള്ള മികച്ച മരുന്നാണിത്.

വാതത്തിനുള്ള മികച്ച മരുന്നായും ഈ പാനീയം ഉപയോഗിക്കാറുണ്ട്. വേദനകള്‍ക്കുള്ള പരിഹാരമായും മഞ്ഞള്‍പ്പാല്‍ നല്ലതാണ്.

Related Articles

Latest Articles