Wednesday, September 23, 2026

മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഇത്രയും ഗുണകളോ..ഇനി ഇത് അറിയാതെ പോകരുത്

വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. എന്നാൽ ഇനി മുതല്‍ വെള്ളം തിളപ്പിക്കുമ്പോൾ അല്‍പം മല്ലി കൂടി അതിലേയ്ക്ക് ചേർത്താൽ ഗുണങ്ങൾ ഏറെയാണ്.ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് മല്ലി.

മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിനു പ്രതിരോധശേഷി വർദ്ധിയ്ക്കും. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഈ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിൽ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. കോള്‍ഡ്, ഫ്‌ളൂ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നൂ കൂടിയാണിത്.

ദഹനത്തിനും, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന ഒരു മരുന്നുകൂടിയാണിത്. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ കുടല്‍, ലിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

Related Articles

Latest Articles