ഷിംല: വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ ലീഡ് നില മാറിമറയുന്നു. ആദ്യ മണിക്കൂറിൽ തന്നെ ബിജെപി വ്യക്തമായ ലീഡ് ഉയർത്തുകയാണ്. സെറാജ് നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ മുന്നേറ്റം തുടരുകയാണെന്നാണ് വിവരം.
ഷിംല റൂറലിൽ ബിജെപിയുടെ രവി കുമാർ മേത്തയും ബൈജ്‌നാഥിൽ മുഖൽ രാജും മുന്നിട്ടു നിൽക്കുന്നുണ്ട്. വോട്ടെണ്ണൽ തുടരുമ്പോൾ മത്സരം ബിജെപിയും കോൺഗ്രസും തമ്മിൽ മാത്രമായി മാറിയിരിക്കുകയാണ്. ഒരു സീറ്റിലും ആംആദ്മിയ്‌ക്ക് ലീഡ് നിലനിർത്താനാവുന്നില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചപ്പോൾ കോൺഗ്രസിന്റെ പ്രചാരണം മന്ദഗതിയിലായിരുന്നു. ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും പ്രചാരണം നടത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിഒരു ദിവസം മാത്രമാണ് പ്രചാരണത്തിനെത്തിയത്.

