Sunday, September 20, 2026

എനിക്ക് എന്നും വഴികാട്ടിയായിരുന്നു അടൽജി! വാജ്പേയിയുടെ സ്മരണയിൽ വികാരാധീതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം

അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ എന്നിവർ ഇന്ന് ആദരാഞ്ജലികൾ അർപ്പിച്ചു.

അടൽ ജിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യയിലെ 140 കോടി ജനങ്ങളോടൊപ്പം ഞാനും ചേരുന്നുവെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യക്ക് വലിയ നേട്ടമുണ്ടായതായും നമ്മുടെ രാജ്യത്തിന്റെ പുരോഗതി ഉയർത്തുന്നതിലും, അതിനെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മുൻ പ്രധാനമന്ത്രിയുടെ സ്മാരകമായ ‘സദൈവ് അടലിൽ’ നടന്ന പ്രാർത്ഥനാ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മന്ത്രിസഭയിലെ നിരവധി അംഗങ്ങളും വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കന്മാരും പങ്കെടുത്തു. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ആദ്യ പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയി.

Related Articles

Latest Articles