Sunday, January 4, 2026

രാജ്യത്തെ തപാൽ സര്‍വീസ് കുഴപ്പത്തിൽ ; തടസ്സം സര്‍വര്‍ തകരാര്‍ മൂലം, പ്രശ്നം പരിഹരിക്കാൻ ശ്രമം തുടർന്ന് തപാൽ വകുപ്പ്

മുംബൈ: കഴിഞ്ഞ മൂന്ന് ദിവസമായി സർവ്വർ തകരാറുമൂലം തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങൾക്ക് തടസ്സം നേരിടുകയാണ്. മണി ഓര്‍ഡര്‍ സേവനങ്ങൾ പോലും തടസ്സപ്പെട്ടു. എന്നാൽ കത്തുകള്‍, സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് തപാൽ എന്നിവയ്ക്ക് തടസ്സം നേരിട്ടിട്ടില്ല.

നവി മുംബൈയിൽ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള സർവർ ആണ് തപാൽ വകുപ്പ് ഉപയോഗിക്കുന്നത് . എന്നാൽ റിലയൻസുമായുള്ള കരാർ അവസാനിച്ചു. പക്ഷെ ഈ സെർവറിൽ നിന്ന് ഡാറ്റകൾ മറ്റൊരു സുരക്ഷിത കേന്ദ്രമായ മൈസൂരുവിലെ ഡിസാസ്റ്റർ റിക്കവറി സെൻ്ററിലെ സർവറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളാണ് തപാൽ സർവീസുകളെ ബാധിച്ചത്. പ്രശ്നം പരിഹരണത്തിനുള്ള ശ്രമം തുടരുകയാണെന്നാണ് തപാൽ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles