Monday, May 20, 2024
spot_img

മലപ്പുറത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം ; ഒരു വിദ്യാർത്ഥിനി മരിച്ചു, പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിനി മരിച്ചു . സ്കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്കിലേക്ക് വീണ് പരിക്കേറ്റ ഹയ ഫാത്തിമയാണ് മരിച്ചത്. നോവൽ സ്കൂളിലെ വിദ്യാർഥിനിയാണ് ഹയ ഫാത്തിമ. ബൈക്കിൽ സഞ്ചരിക്കവെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ നോവൽ ഇന്റർനാഷണൽ സ്കൂളിലെ ബസാണ് കുട്ടികളുമായി പോകവെ അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടമായതോടെ ബസ് നിയന്ത്രണം വിട്ട് ഒരു വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു.

ഓടികൂടിയ നാട്ടുകാർ ബസിലുണ്ടായിരുന്ന മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി. നാൽപ്പതോളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോഴിക്കോട് മിംസ്, ബി എം ഹോസ്പ്പിറ്റൽ പുളിക്കൽ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റു കുട്ടികളുടെ നില ഗുരുതരമല്ലന്നാണ് വിവരം

Related Articles

Latest Articles