Monday, May 20, 2024
spot_img

കൊച്ചിയിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ ; മകൾ വീട് വിട്ട് പോയി വിവാഹം കഴിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ

കൊച്ചി: വൈപ്പിനിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. ചെറായി സ്വദേശികളായ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയാണ് രാധാകൃഷണൻ.

ഇവരുടെ മകളെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകൾ വീട് വിട്ട് പോയി വിവാഹം കഴിച്ചതായി അറിഞ്ഞിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി.

അതേസമയം, മരട് മംഗലംപിള്ളിയിൽ ശാരദ എന്ന വൃദ്ധയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മകനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. രാവിലെ തറവാട് വീട്ടിലേക്ക് പോകുകയും അവിടെ വെച്ച് തീ കൊളുത്തി മരിക്കുകയുമായിരുന്നു. അസുഖവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്ക വിധേയയാകേണ്ടിയിരുന്നു. ഇതിന്റെ സമ്മർദ്ദം അവർക്കുണ്ടായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.

Related Articles

Latest Articles