ഹൈദരാബാദിലെ തിരക്കേറിയ റോഡിൽ ബൈക്കിൽ സഞ്ചരിച്ചു കൊണ്ട് കമിതാക്കളുടെ പ്രണയ ലീലകളിൽ ഏർപ്പെടുന്ന വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ കേസെടുത്ത് ഹൈദരാബാദ് പോലീസ്. കമിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
నడి రోడ్డు మీద బైక్ పై అసభ్యంగా ప్రవర్తించిన ప్రేమ జంట
హైదరాబాద్ – నగర శివార్లలోని పహాడీ షరీఫ్ ప్రధాన రహదారిపై బైక్ మీద వెళ్తూ అసభ్యంగా ప్రవర్తించిన ప్రేమ జంట pic.twitter.com/VZ5bZ1nrju
— Telugu Scribe (@TeluguScribe) September 25, 2024
21 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ ഒരു പെൺകുട്ടി ബൈക്കോടിക്കുന്ന യുവാവിന്റെ മടിയിലും പെട്രോൾ ടാങ്കിലുമായി ഇരുന്ന് അയാളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമാണ് കാണാനാകുന്നത്. ഹൈദരാബാദിലെ പഹാഡി ഷെരീഫിലാണ് സംഭവം. കേസ് അന്വേഷിക്കാനും പൊതുവഴികളിൽ കമിതാക്കൾ ഇത്തരം പെരുമാറ്റത്തിൽ ഏർപ്പെടുന്ന പ്രവണത വർധിക്കുന്നത് പരിഹരിക്കാനും ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

