Monday, April 29, 2024
spot_img

തലസ്ഥാനത്ത് തുടര്‍ക്കഥയായി വീണ്ടും ആത്മഹത്യ; ആറ്റിങ്ങലില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിലാണ് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങള്‍ കുഴിമുക്ക് ശ്യം നിവാസില്‍ രാജേന്ദ്രന്‍ (71), ശ്യാമള (64) എന്നിവരാണ് മരിച്ചത്. അതേസമയം സംഭവസ്ഥലത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചു.

തലസ്ഥാനത്ത് മാത്രം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വ്യത്യസ്ത സംഭവങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. കഴിഞ്ഞ രണ്ടു ദിവസം മുന്‍പാണ് നാവായിക്കുളത്ത് പിതാവ് മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇളയ മകനുമൊത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇതിനുപുറമെ ഒരു കുടംബത്തിലെ നാലു പേര്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കൂട്ട ആത്മഹത്യ ചെയ്തിരുന്നു.

Related Articles

Latest Articles