Friday, May 10, 2024
spot_img

എല്‍ഡിഎഫിന് കനത്ത തിരിച്ചടി: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിറ്റിംങ് മേയര്‍ കെ ശ്രീകുമാര്‍ പരാജയപ്പെട്ടു: തെക്കന്‍ കേരളത്തില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ മൊത്തത്തില്‍ എല്‍ഡിഎഫിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ജില്ല, ഗ്രാമപഞ്ചായത്തുകളിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ യുഡിഎഫ് മുന്നിലാണ്. പലയിടത്തും എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. അതേസമയം ബിജെപി മുനിസിപ്പാലിറ്റി, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ അട്ടിമറി ജയങ്ങള്‍ നേടുമെന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ കെ ശ്രീകുമാര്‍ പരാജയപ്പെട്ടു.

തെക്കന്‍ കേരളത്തിലാണ് എന്‍ഡിഎ ശക്തമായ സാന്നിധ്യം അറിയിച്ചു കൊണ്ട് മുന്നേറുന്നത്. ചങ്ങനാശ്ശേരി, പന്തളം, വര്‍ക്കല, കല്‍പറ്റ, തൃശ്ശൂര്‍, പാലക്കാട് മുനിസിപ്പാലിറ്റികളില്‍ ബിജെപി മുന്നിലാണ്. ഒരു ബ്ലോക് പഞ്ചായത്തിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഷോര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷനിലും ബിജെപി രണ്ടാം സ്ഥാനത്തുണ്ട്.

Related Articles

Latest Articles