Monday, December 29, 2025

മുസാഫർപൂർ അഭയകേന്ദ്ര പീഡന കേസ്; സിബിഐക്കെതിരേ കോടതി അലക്ഷ്യ നടപടി

സി ബി ഐ താത്കാലിക ഡയറക്ടറായ നാഗേശ്വർ റാവുവിനെതിരെ കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. മുസാഫർപൂർ അഭയകേന്ദ്ര പീഡന കേസ് അന്വേഷിച്ചിരുന്ന എ കെ ശർമയെ മാറ്റിയതിനാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. സി ബി ഐ പ്രോസിക്യുഷൻ ഡയറക്റ്റർ എസ് വാസു റാമും ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഇരുവരോടും തിങ്കളാഴ്ച തന്നെ കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. വിശദീകരണം തൃപ്തികരം അല്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles