Monday, January 5, 2026

വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുഴുവൻ സാക്ഷികളും കൂറുമാറി; സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

കൊച്ചി: കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ (Kidnap Case)കേസിൽ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു. സക്കീർ ഹുസൈൻ, സിദ്ദിഖ്, ഫൈസൽ, തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. സംഭവത്തിൽ മുഴുവൻ സാക്ഷികളും കൂറുമാറിയ സാഹചര്യത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരനായ ജൂബി പോൾ അടക്കമുള്ള മുഴുവൻ സാക്ഷികളും കൂറുമാറിയിരുന്നു. കേസിന് ആവശ്യമായ യാതൊരു തെളിവും ഹാജരാക്കാൻ പോലീസിനായില്ലെന്നാണ് കോടതി വിലയിരുത്തൽ. പ്രതികൾക്കെതിരായ കേസ് സംശയാസ്പദമായി തെളിയിക്കുന്നതിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടു എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles