ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പുതിയ കോവിഡ് കേസുകള്‍ (Covid Updates In India). നിലവില്‍ 2.06 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,40,20,730 ആയി. 2,06,586 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കേരളത്തിലാണ് പ്രതിദിന രോഗികൾ ഏറ്റവും കൂടുതലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 11,079 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,28,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 690 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം 246 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് രാജ്യത്താകെ മരിച്ചത്. ഇതോടെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 19,808 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. 13,01,083 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.13,01,083 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 35,66,347 വാക്‌സിന്‍ ഡോസുകളാണ് ഇന്നലെ നല്‍കിയത്. ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 96,82,20,997 ആയി ഉയര്‍ന്നു.

