Sunday, September 20, 2026

റോബിൻ ബസ് വിട്ടു നൽകാൻ കോടതി ഉത്തരവ് ! അടുത്തയാഴ്ച മുതൽ സർവീസ് വീണ്ടും തുടങ്ങുമെന്ന് ഉടമ ഗിരീഷ്

പത്തനംതിട്ട : പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. ബസിന് നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണു നടപടി. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയും കൊണ്ട് ബസിനു കേടുപാടുണ്ടാകുമെന്ന ഉടമയുടെ വാദം അംഗീകരിച്ചാണ് ബസ് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, പിഴത്തുക അടച്ചതിനു ശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണു ഉടമ കോടതിയെ സമീപിച്ചത്. അടുത്തയാഴ്ച മുതൽ സർവീസ് വീണ്ടും തുടങ്ങുമെന്ന് ഉടമ ഗിരീഷ് വ്യക്തമാക്കി.

Related Articles

Latest Articles