മുംബൈ: വീര് സവര്ക്കറെ അപമാനിച്ചെന്ന പരാതിയില് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും, രാഹുലിനുമെതിരെ അന്വേഷണത്തിന് ഉത്തരവ്. സവര്ക്കറുടെ കൊച്ചുമകന് രഞ്ജിത് സവര്ക്കര് നല്കിയ പരാതിയിലാണ് ഭോയ്വാഡ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.മുംബൈയിലെ ഭോയ്വാഡ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. കോൺഗ്രസ് നേതൃത്വം സവർക്കറെ രാജ്യദ്രോഹിയെന്ന് വിളിച്ചു എന്നാണ് രഞ്ജിത്തിന്റെ പരാതിയിൽ പറയുന്നത്.
2016 മാർച്ച് 5, 22, 23 തീയതികളിൽ കോൺഗ്രസിന്റെ ഔദ്യോഗിക ‘ട്വിറ്റർ’ അക്കൗണ്ടിലായിരുന്നു ഈ പരാമർശം.സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് ദയവിനു യാചിച്ചെന്നും ബ്രിട്ടന്റെ അടിമയായി ശിഷ്ടകാലം കഴിച്ചുകൂട്ടാൻ ആഗ്രഹിച്ചെന്നും ‘ട്വീറ്റു’കളിൽ പറഞ്ഞിരുന്നതായി പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സവർക്കറെ അപമാനിക്കാനാണ് കോൺഗ്രസ് നേതൃത്വം ഈ പരാമർശം നടത്തിയത് എന്നാണ് രഞ്ജിത് പറയുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ മുംബൈയിലെ ശിവാജി പാർക്ക് പോലീസ് സ്റ്റേഷനാണ് കോടതി നിർദേശം നല്കിയത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…